Kerala
രോഗവ്യാപനം കുറയുന്നതിന് അനുസരിച്ച് ആരാധനാലയങ്ങള്‍ തുറക്കും: മന്ത്രി

തിരുവനന്തപുരം | ആരാധനാലയങ്ങളില്‍ ആളുകള്‍ തടിച്ചുകൂടുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നും രോഗവ്യാപനം നിയന്ത്രണവിധേയമാകുന്നതിന് അനുസരിച്ച് ഇളവുകള്‍ നല്‍കുമെന്നു ദേവസ്വംമന്ത്രി കെ രാധാകൃഷ്ണന്‍. ഏതെങ്കിലും സ്ഥാപനങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യം വച്ചല്ല നിയന്ത്രണങ്ങള്‍. ഭക്തജനങ്ങളെ തടയുകയുന്നത് സര്‍ക്കാര്‍ ലക്ഷ്യമല്ല. ആരെയും ദ്രോഹിക്കാനല്ല. രോഗവ്യാപനം തടയുക. ഭക്തരുടെ സുരക്ഷയാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം ക്ഷേത്രങ്ങള്‍ തുറക്കാത്തതിന് എതിരെ എന്‍എസ്എസ് രംഗത്തെത്തിയിരുന്നു. ബിവറേജ് തുറന്നിട്ടും ക്ഷേത്രങ്ങള്‍ തുറക്കാത്തതില്‍ ആയിരുന്നു ആക്ഷേപം. പള്ളികളില്‍ നിയന്ത്രണങ്ങളോടെ, കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ആരാധനക്ക് അനുമതി വേണമെന്ന് മുസ്ലിം സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
---- facebook comment plugin here -----