Kozhikode
കൊമേഴ്‌സിലെ സാധ്യതകള്‍ പരിചയപ്പെടുത്തുന്ന കരിയര്‍ വെബിനാര്‍ മറ്റന്നാള്‍

കോഴിക്കോട് | പ്രൊഫഷണല്‍ മനസ്സും മൂല്യബോധവുമുള്ള പെണ്‍കുട്ടികള്‍ ഏറെയുണ്ട്. ഒരുപക്ഷേ നിങ്ങളുടെ മകളും അങ്ങനെയായിരിക്കും. വാണിജ്യാനുബന്ധ മേഖലകളില്‍ സുരക്ഷിതരായി തൊഴിലെടുക്കാനും മികവ് പുലര്‍ത്താനും കഴിയുന്ന അത്തരക്കാര്‍ക്ക് മുമ്പില്‍ കൊമേഴ്‌സിലെ സാധ്യതകള്‍ പരിചയപ്പെടുത്തുകയാണ് ഷെയ്ഖ അക്കാദമി.
സി എ, സി എം എയുടെ സവിശേഷ പ്രാധാന്യം മുന്‍നിര്‍ത്തി പ്രത്യേക സെഷനും ക്രമീകരിച്ചിട്ടുണ്ട്. ജൂണ്‍ 19,20 (ശനി,ഞായര്‍) തീയ്യതികളില്‍ നടക്കുന്ന കരിയര്‍ പ്രോഗ്രാമില്‍ തുറമുഖ വകുപ്പ് മന്ത്രി അഹ്മദ് ദേവര്‍കോവില്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഡോ.ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല, പ്രൊഫ. മൊയ്തീന്‍ ആവിലോറ തുടങ്ങിയ പ്രമുഖര്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കും.
സൗജന്യ കരിയര്‍ വെബിനാറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
---- facebook comment plugin here -----