Kerala
പെരിങ്ങല്‍കുത്ത് അണക്കെട്ടിലെ അധിക ജലം പുറത്തേയ്ക്ക് ഒഴുക്കും; ജാഗ്രതാ നിർദേശം

പെരിങ്ങൽകുത്ത് ഡാം (ഫയൽ ചിത്രം)
തൃശൂർ | കാലവര്‍ഷത്തെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നതിനാല്‍ പെരിങ്ങല്‍കുത്ത് അണക്കെട്ടിലെ അധിക ജലം പുറത്തേക്ക് ഒഴുക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുകിയെത്തുന്നതിനാല്‍ ഇരു കരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം.
മത്സ്യ ബന്ധനവും പാടില്ല. നിലവിലെ അണക്കെട്ടിലെ ജലനിരപ്പ് 418.70 മീറ്ററാണ്. 419 ലേക്ക് ജലനിരപ്പ് എത്തുന്നതോടെ അണക്കെട്ടില്‍ നിന്ന് അധികജലം പുറത്തേക്ക് ഒഴുകും.
മഴ തുടരുന്ന പശ്ചാത്തലത്തിൽ പെട്ടെന്ന് തന്നെ ജലനിരപ്പ് 419 മീറ്ററിൽ എത്താൻ സാധ്യതയുള്ളതിനാൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
---- facebook comment plugin here -----