Kerala
കെ പി സി സിയുടെ പുതിയ അധ്യക്ഷനായി കെ സുധാകരന്‍ ചുമതലയേറ്റു

തിരുവനന്തപുരം | കെ പി സി സിയുടെ പുതിയ അധ്യക്ഷനായി കെ സുധാകരന്‍ ചുമതലയേറ്റു. ഇന്ന് രാവിലെ കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയ സുധാകരന്‍ പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചനയും നടത്തി. തുടര്‍ന്ന് ശാസ്തമംഗലത്തെ കെ പി സി സി ആസ്ഥാനത്ത് എത്തിയ അദ്ദേഹത്തിന് സേവാദള്‍ വളണ്ടിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. സുധാകരനെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്ഥാനമൊഴിയുന്ന കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
എ ഐ സി സി പ്രതിനിധി അന്‍വര്‍ താരീഖ്, രമേശ് ചെന്നിത്തല, കെ സി ജോസഫ്, എം എം ഹസ്സന്‍, കെ ബാബു, കെ പി അനില്‍ കുമാര്‍, റിജില്‍ മാക്കുറ്റി, വി എസ് ശിവകുമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ചടങ്ങിനെത്തിയിരുന്നു. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും എത്തി. സുധാകരനൊപ്പം കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റുമാരായി ടി സിദ്ധീഖ്, കൊടിക്കുന്നില്‍ സുരേഷ്, പി ടി തോമസ് എന്നിവരും സ്ഥാനമേറ്റു.