National
പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹ പ്രവര്‍ത്തനമല്ല: ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി | പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹ പ്രവര്‍ത്തനമല്ലെന്ന് വ്യക്തമാക്കി ഡല്‍ഹി ഹൈക്കോടതി. പ്രതിഷേധിക്കാനുള്ള അവകാശവും തീവ്രവാദവും രണ്ടാണ്. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന അനുവദിച്ച് നല്‍കിയിട്ടുള്ളതാണ്. അത് രാജ്യദ്രോഹമായി തെറ്റിദ്ധരിക്കേണ്ടതില്ല. ഭരണാധികാരികള്‍ക്ക് ഇത് രണ്ടിനെയും തമ്മില്‍ വേര്‍തിരിക്കുന്ന രേഖ അവ്യക്തമായിരിക്കും. വിമത ശബ്ദങ്ങള്‍ അടിച്ചമര്‍ത്താനുള്ള വ്യഗ്രതയില്‍ സംഭവിച്ച് പോകുന്നതാണിത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ജനാധിപത്യത്തിന് വിഷമകരമായിരിക്കുമെന്നും ഹൈക്കോടതി പറഞ്ഞു.
ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റിയിലോ എസ് ഐ ഒയോ നിരോധിത സംഘടനയോ ഭീകര സംഘടനയോ അല്ല. അതുകൊണ്ടു തന്നെ ഇവയില്‍ അംഗമാകുന്നത് തെറ്റല്ല.
പൗരത്വ പ്രക്ഷോഭ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത നതാഷ നര്‍വാള്‍, ദേവാംഗന കലിദ, ജാമിഅ മില്ലിയ വിദ്യാര്‍ഥി ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിനിടെയാണ് കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.