Connect with us

Kerala

ഐ ഒ സിയുമായി ചേര്‍ന്ന് പെട്രോള്‍ പമ്പുകള്‍; വരുമാന വര്‍ധന കെ എസ് ആര്‍ ടി സി ലക്ഷ്യം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പെട്രോള്‍, ഡീസല്‍ പമ്പുകള്‍ തുടങ്ങാനൊരുങ്ങി കെ എസ് ആര്‍ ടി സി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി (ഐ ഒ സി) ചേര്‍ന്ന് 67 പമ്പുകളാണ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. എട്ട് പമ്പുകളാണ് ആദ്യ ഘട്ടത്തില്‍ തുടങ്ങുക. ചേര്‍ത്തല, മാവേലിക്കര, മൂന്നാര്‍, ഗുരുവായൂര്‍, തൃശൂര്‍, ആറ്റിങ്ങല്‍, നെടുമങ്ങാട്, ചാത്തന്നൂര്‍ എന്നിവിടങ്ങളിലാണ് 100 ദിവസത്തിനുള്ളില്‍ പമ്പുകള്‍ തുടങ്ങുക. ഇതിനുള്ള അനുമതി ലഭിച്ചതായി മന്ത്രി അറിയിച്ചു. മൂവാറ്റുപുഴ, അങ്കമാലി, കണ്ണൂര്‍, കോഴിക്കോട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും നിലവിലുള്ള ഡീസല്‍ പമ്പുകളോടൊപ്പം പെട്രോള്‍ പമ്പുകളും തുടങ്ങും.

പൊതുജനങ്ങള്‍ക്ക് ഗുണനിലവാരം കൂടിയതും കലര്‍പ്പില്ലാത്തതുമായ പെട്രോളിയം ഉത്പന്നങ്ങള്‍ നല്‍കുകയും അതുവഴി കെ എസ് ആര്‍ ടി സിയുടെ വരുമാനം വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യമിടുന്നത്. ഡീലര്‍ കമ്മീഷനും സ്ഥല വാടകയും ഉള്‍പ്പടെ ഉയര്‍ന്ന വരുമാനമാണ് ഇങ്ങനെ പ്രതീക്ഷിക്കുന്നത്. കെ എസ് ആര്‍ ടി സി യെ നിലവിലുള്ള പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു .

---- facebook comment plugin here -----

Latest