Connect with us

Ongoing News

ഡെന്മാര്‍ക്ക്- ഫിന്‍ലാന്‍ഡ് യൂറോ മത്സരത്തിനിടെ താരം കുഴഞ്ഞുവീണു

Published

|

Last Updated

കേപ്പന്‍ഹേഗന്‍ | ഡാനിഷ് താരം മത്സരത്തിനിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് യൂറോ കപ്പ് മത്സരം നിര്‍ത്തിവെച്ചു. ഡെന്മാര്‍ക്ക്- ഫിന്‍ലാന്‍ഡ് മത്സരമാണ് നിര്‍ത്തിവെച്ചത്. ഡാനിഷ് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ആണ് മൈതാനത്ത് കുഴഞ്ഞുവീണത്.

മത്സരം ആദ്യ പകുതിയോടടുത്ത സമയത്താണ് ഇദ്ദേഹം കുഴഞ്ഞുവീണത്. എറിക്‌സണ് മൈതാനത്ത് വെച്ച് സി പി ആര്‍ നല്‍കിയിരുന്നു. വൈകാതെ ആശുപത്രിയിലേക്ക് മാറ്റി.

ആരോഗ്യ അടിയന്തരാവശ്യം കാരണം മത്സരം താത്കാലികമായി നിര്‍ത്തിവെച്ചതായാണ് ഔദ്യോഗിക അറിയിപ്പ്. അതേസമയം, ക്രിസ്റ്റ്യൻ എറിക്സൻ അപകടനില തരണം ചെയ്തുവെന്നും ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായും ഡെന്മാർക്ക് ടീം അറിയിച്ചു.