Connect with us

Kerala

സുരേന്ദ്രനുമായുള്ള പുതിയ ഫോണ്‍ സംഭാഷണം പുറത്തുവിട്ട് പ്രസീത

Published

|

Last Updated

കണ്ണൂര്‍ | സി കെ ജാനുവിന് പത്ത് ലക്ഷം രൂപ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കോഴ നല്‍കിയതായ ആരോപണത്തില്‍ പുതിയ ഫോണ്‍ തെളിവുകള്‍ പുറത്തുവിട്ട് പ്രസീത അഴീക്കോട്. താനും കെ സുരേന്ദ്രനും തമ്മില്‍ സംസാരിക്കുന്ന ഫോണ്‍ സന്ദേശമാണ് പുറത്തുവിട്ടതെന്ന് പ്രസീത പറയുന്നു. ജാനുവിനെ കാണാനായി ഹോട്ടലിലെത്തും മുമ്പ് സുരേന്ദ്രന്‍ വിളിച്ച ഫോണ്‍ കോളിലെ സംഭാഷണമാണ് പ്രസീത പുറത്തുവിട്ടത്. സി കെ ജാനുവുമായുള്ള കാര്യങ്ങളൊന്നും കൃഷ്ണദാസ് അറിയരുതെന്ന് ശബ്ദരേഖയില്‍ സുരേന്ദ്രനെന്ന് കരുതപ്പെടുന്ന വ്യക്തി പറയുന്നു.

ഞാനിതെല്ലാം റെഡിയാക്കി എന്റെ ബാഗില്‍ വച്ചിട്ട് ഇന്നലെ മുതല്‍ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടു നടക്കുകയാണ്. രാവിലെ ഒമ്പപത് മണിയോടെ കാണാനെത്താമെന്നും ഇയാള്‍ പ്രസീതയോട് പറയുന്നു. ഇതൊന്നും കൃഷ്ണദാസിനോട് പറയില്ലല്ലോ എന്നുമൊക്കെ ശബ്ദരേഖയില്‍ പറയുന്നുണ്ട്. പണം തരാമെന്ന് സമ്മതിക്കുന്ന സുരേന്ദ്രന്റേതെന്ന് കരുതപ്പെടുന്ന ശബ്ദരേഖ നേരത്തെയും പ്രസീത പുറത്തുവിട്ടിരുന്നു.

 

 

Latest