Connect with us

Kerala

കേരളത്തില്‍ വീരപ്പന്‍മാരുടെ ഭരണം: കെ സുരേന്ദ്രന്‍

Published

|

Last Updated

കോഴിക്കോട് | മുട്ടില്‍ മരം മുറി ഭീകര കൊള്ളയാണെന്നും വീരപ്പന്‍മാരുടെ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് നടന്ന കാര്യമാണിത്. അന്വേഷണം ആര്‍ക്ക് നേരെയാണ് നടക്കുന്നതെന്നും രാഷ്ടീയ നേതൃത്വത്തിന്റെ പങ്കിനെ കുറിച്ച് അന്വേഷിക്കുമോയെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

മന്ത്രിസഭയുടെ പരിഗണനയില്‍ ഈ വിഷയം വന്നോ എന്ന് വ്യക്തമാക്കണം. റവന്യൂ സെക്രട്ടറിക്ക് മാത്രമാണോ പങ്ക്?. ഉദ്യോഗസ്ഥരുടെ തലയില്‍ എല്ലാ കുറ്റവും കെട്ടിവച്ച് രക്ഷപ്പെടാമെന്ന് കരുതേണ്ട. അന്വേഷണത്തിന്റെ തെളിവുകള്‍ ആരാണ് നശിപ്പിക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.
മുന്‍വനം മന്ത്രിയും സി പി ഐ നേതാക്കളായ കാനം രാജേന്ദ്രനും ബിനോയ് വിശ്വവും എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്?. സി പി എമ്മിന്റേയും സി പി ഐയുടേയും രാഷ്ട്രീയ നേതൃത്വമാണ് അഴിമതി നടത്തിയതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.