Kerala
സ്വര്‍ണ വില താഴ്ന്നു; പവന് കുറഞ്ഞത് 280 രൂപ

തിരുവനന്തപുരം | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. 280 രൂപ കുറഞ്ഞ് പവന് 36,600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4575 രൂപയുമായി.
ജൂണ്‍ മൂന്നിന് 36980 രൂപയിലെത്തിയിരുന്നു സ്വര്‍ണത്തിന്റെ വില. മേയ് ആദ്യം 35,040 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്.
ചില ദിവസങ്ങളില്‍ വില താഴുന്നുണ്ടായിരുന്നെങ്കിലും വില ഉയരുന്ന പ്രവണതയായിരുന്നു പൊതുവെ. ആഗോള വിപണിയിലെ വില നിരവാരമാണ് ആഭ്യന്തര വിപണിയിലെ വില ചാഞ്ചാട്ടത്തിന് പിന്നില്‍.
---- facebook comment plugin here -----