National
24 മണിക്കൂറിനിടെ രാജ്യത്ത് 84,332 കൊവിഡ് കേസുകള്‍കൂടി; 4,002 മരണം

ന്യൂഡല്‍ഹി | രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 84,332 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏഴുപത് ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. അതേസമയം 1,21,311 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 2,79,11,384 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4,002 പേര്‍ മരണത്തിന് കീഴടങ്ങി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 3,67,081 ആയി. രാജ്യത്ത് ഇതുവരെ 2,93,59,155 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 10,80,690 സജീവകേസുകളാണുള്ളത്. രാജ്യത്ത് ഇതുവരെ 24,96,00,304 പേര്‍ക്ക് വാക്സിന്‍ നല്‍കിയിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ ഇന്നലെ 2619 മരണം റിപ്പോര്‍ട്ട് ചെയ്തതാണ് മരണസംഖ്യ നാലായിരം കടക്കാന്‍ കാരണം.
പ്രതിദിന മരണസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് തമിഴ്‌നാടും (378) മൂന്നാം സ്ഥാനത്ത് കേരളവും (173) നാലാം സ്ഥാനത്ത് കര്‍ണാടകവു (159)മാണ്. ബാക്കിയെല്ലാ സംസ്ഥാനങ്ങളിലും നൂറില്‍ താഴെയാണ് പ്രതിദിന മരണസംഖ്യ.