Connect with us

Business

രാജ്യത്ത് ഇതാദ്യമായി ഡീസലും 'സെഞ്ച്വറി'യിലേക്ക്

Published

|

Last Updated

ജയ്പൂര്‍ | ഇന്ധനക്കൊള്ള അരങ്ങുതകര്‍ക്കുന്ന രാജ്യത്ത് പെട്രോളിന് പിറകെ ഡീസല്‍ വിലയും സെഞ്ച്വറിയിലേക്ക്. രാജസ്ഥാനിലെ ഗംഗാനഗറില്‍ 99.50 രൂപയാണ് ഡീസലിന്റെ വില. ബുധനാഴ്ച വില വര്‍ധിപ്പിച്ചതോടെയാണ് ഇവിടെ ഡീസല്‍ വില 100ലേക്ക് എത്തുന്നത്.

ഇവിടെ ഒരു ലിറ്റര്‍ പെട്രോളിന് 106.64 രൂപ നല്‍കണം. ബുധനാഴ്ചത്തെ വില വര്‍ധനയോടെ 37 ദിവസത്തിനിടെ 21ാം തവണയാണ് രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ ആരംഭിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച ഘട്ടങ്ങളില്‍ വില വര്‍ധന മരവിപ്പിച്ചിരുന്നു. ഇന്ധന വില വര്‍ധിക്കുന്നത് രാജ്യത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകും. കൊവിഡ് ദുരിതകാലത്തെങ്കിലും ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന തരത്തില്‍ ഇന്ധന വില കുറക്കണമെന്ന ആവശ്യം ശക്തമാണ്. കേന്ദ്ര സര്‍ക്കാര്‍ അധിക നികുതികള്‍ ഒഴിവാക്കി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കണമെന്നാണ് ആവശ്യം.

---- facebook comment plugin here -----

Latest