Connect with us

National

കൊവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതല്‍ ബാധിക്കുമെന്നതിന് തെളിവില്ല: ഡോ. രണ്‍ദീപ് ഗുലേറിയ

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് മൂന്നാം തരംഗം മുതിര്‍ന്നവരേക്കാള്‍ കുട്ടികളില്‍ രൂക്ഷമാകുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ. ഇന്ത്യയിലും ആഗോള തലത്തിലുമുള്ള മുഴുവന്‍ വിവരങ്ങള്‍ പരിശോധിച്ചാലും പുതിയ കൊവിഡ് വകഭേദമോ പഴയ വകഭേദമോ കുട്ടികളില്‍ കൂടുതല്‍ അണുബാധക്ക് കാരണമായെന്ന് കാണിക്കുന്നില്ലെന്നും ഗുലേറിയ വ്യക്തമാക്കി.

രാജ്യത്തെ രണ്ടാം തരംഗത്തില്‍ ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളില്‍ 60-70 ശതമാനം പേരും മറ്റ് രോഗങ്ങളുള്ളവരോ പ്രതിരോധ ശേഷി കുറഞ്ഞവരോ ആണ്. കൊവിഡ് ബാധിച്ച ആരോഗ്യമുള്ള കുട്ടികളില്‍ ഭൂരിഭാഗം പേരും ആശുപത്രി ചികിത്സ കൂടാതെ തന്നെ രോഗമുക്തി നേടിയിട്ടുണ്ട്. 1918 ഇന്‍ഫ്‌ളുവെന്‍സ മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ് രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയര്‍ന്നത്. എന്നാല്‍ വൈറസിന്റെ മൂന്നാം തരംഗത്തില്‍ രോഗവ്യാപനം കുറയുകയാണ് ചെയ്തതെന്നും ഗുലേറിയ പറഞ്ഞു.

ലോക്ഡൗണ്‍ കോവിഡ് വ്യാപനം കുറക്കും. എന്നാല്‍ ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് രോഗവ്യാപനം വര്‍ധിക്കാന്‍ ഇടയാക്കുമെന്നും ഗുലേറിയ അഭിപ്രായപ്പെട്ടു.

Latest