Connect with us

National

43,000 കോടി രൂപയ്ക്ക് ആറ് അന്തര്‍വാഹിനികള്‍; താല്‍പര്യപത്രം ക്ഷണിക്കാന്‍ അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി | സായുധ സേനയുടെ നവീകരണത്തിനും പ്രവര്‍ത്തന ആവശ്യങ്ങള്‍ക്കുമായി വിവിധ ഉപകരണങ്ങളുടെ മൂലധന ഏറ്റെടുക്കല്‍ സംബന്ധിച്ച, 6,000 കോടി രൂപയുടെ നിര്‍ദേശങ്ങള്‍ക്ക് 2021 ജൂണ്‍ 04 ന് പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) യോഗം അംഗീകാരം നല്‍കി.

നയതന്ത്ര പങ്കാളിത്ത മാതൃകയില്‍, പി 75 (ഐ) പദ്ധതിക്ക് കീഴില്‍ ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നതിന് താല്‍പര്യപത്രം (ആര്‍ എഫ് പി) പുറപ്പെടുവിക്കുന്നതിനും യോഗം അംഗീകാരം നല്‍കി. 43,000 കോടി രൂപ ചെലവില്‍, അതിനൂതന എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ സൗകര്യങ്ങളോടുകൂടിയ ആറ് അന്തര്‍വാഹിനികള്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്.

നയതന്ത്ര പങ്കാളിത്ത മാതൃകയുടെ കീഴില്‍ അംഗീകാരം ലഭിക്കുന്ന ആദ്യ പദ്ധതിയാണിത്. കൂടാതെ “മെയ്ക്ക് ഇന്‍ ഇന്ത്യ” സംരംഭത്തിലെ ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നാണിത്. ഈ പദ്ധതിയുടെ അംഗീകാരത്തോടെ ദേശീയതലത്തില്‍ അന്തര്‍വാഹിനി നിര്‍മ്മാണത്തില്‍ മത്സരക്ഷമത കൈവരിക്കാന്‍ സാധിക്കുകയും, ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് സ്വതന്ത്രമായി അന്തര്‍വാഹിനികള്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കാന്‍ കഴിയുകയും ചെയ്യും. ഇന്ത്യയിലെ അന്തര്‍വാഹിനികളില്‍ നൂതന ആയുധങ്ങളും സാങ്കേതികവിദ്യയും സംയോജിപ്പിക്കാന്‍, ഇന്ത്യന്‍ വ്യവസായ ലോകവും ഈ മേഖലയിലെ മികച്ച വിദേശ നിര്‍മാതാക്കളുമായുള്ള നയതന്ത്ര സഹകരണത്തിലൂടെ സാധിക്കും.

“വാങ്ങുക, നിര്‍മ്മിക്കുക” (ഇന്ത്യന്‍) വിഭാഗത്തില്‍ ഏകദേശം 6,000 കോടി രൂപ ചെലവില്‍ വ്യോമ പ്രതിരോധ തോക്കുകളും വെടിയുണ്ടകളും വാങ്ങുന്നതിനും ഡിഎസി അനുമതി നല്‍കി. സായുധ സേനയ്ക്ക്, നിയുക്ത അധികാരങ്ങള്‍ക്കനുസൃതമായി അടിയന്തര മൂലധന ഏറ്റെടുക്കലിനുള്ള സമയപരിധി 2021 ഓഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ച് നല്‍കാനും യോഗം തീരുമാനിച്ചു.

Latest