Kerala
കൊടകര കുഴല്‍പ്പണം: ഇ ഡി അന്വേഷണത്തിനായുള്ള ഹരജി ഇന്ന് ഹൈക്കോടതിയില്‍
 
		
      																					
              
              
            കൊച്ചി | കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കള്ളപ്പണത്തിന്റെ സ്രോതസ്സ് കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവ ജനതാദള്‍ നേതാവ് സലീം മടവൂരാണ് ഹരജിക്കാരന്‍. സംഭവത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമ പ്രകാരം നടപടി ആവശ്യപ്പെട്ട് ഇ ഡിക്ക് പരാതി നല്‍കി ഒരുമാസം കഴിഞ്ഞിട്ടും തുടര്‍നടപടിയുണ്ടായില്ലെന്ന് അദ്ദേഹം ഹരജിയില്‍ പറയുന്നു.
കേസില്‍ ഇന്ന് ഇ ഡി തങ്ങളുടെ നിലപാട് അറിയിച്ചേക്കും. നിലവില്‍ പോലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നതിനാല്‍ തങ്ങളുടെ അന്വേഷണം ആവശ്യമില്ലെന്ന നിലപാടാണ് ഇ ഡിക്കുള്ളത്.
കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ പേരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ബി ജെ പി മധ്യമേഖലാ സംഘടനാ സെക്രട്ടറി പത്മകുമാറിനെ ഉള്‍പ്പെടെയാണ് ചോദ്യം ചെയ്തത്. ധര്‍മ്മ രാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. തൃശ്ശൂര്‍ ജില്ലാ പ്രസഡിന്റ് കെ കെ അനീഷ് അടക്കമുള്ള ബി ജെ പി നേതാക്കളെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          