Connect with us

National

രണ്ടാം കൊവിഡ് തരംഗത്തില്‍ 594 ഡോക്ടര്‍മാര്‍ക്ക് ജീവഹാനി സംഭവിച്ചതായി ഐഎംഎ

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ രാജ്യത്ത് 594 ഡോക്ടര്‍മാര്‍ക്ക് ജീവന്‍ നഷ്ടമായതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇതില്‍ 45 ശതമാനവും ഡല്‍ഹി, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. ഡല്‍ഹിയില്‍ മാത്രം 107 ഡോക്ടര്‍മാരാണ് മരിച്ചത്. ബിഹാറില്‍ 96 ഡോക്ടര്‍മാരും ഉത്തര്‍പ്രദേശില്‍ 67 ഡോക്ടര്‍മാരും മരണത്തിനു കീഴടങ്ങി. അതേ സമയം കൊവിഡ് പൊട്ടിപ്പുറപ്പെട്ടത് മുതല്‍ രാജ്യത്തിനു നഷ്ടമായത് 1300ഓളം ഡോക്ടര്‍മാരെയാണ്.

3.35 ലക്ഷം പേരാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 18 ലക്ഷത്തിന് താഴെ രോഗികളാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ കുറവ് ആശ്വാസമേകുകയാണ്. എന്നാല്‍ മഹാരാഷ്ട്ര, കേരളം, കര്‍ണാടക,ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകള്‍ പതിനായിരത്തിന് മുകളിലായി തുടരുകയാണ്‌

Latest