Connect with us

National

രാജ്യത്ത് 500 രൂപയുടെ കള്ളനോട്ടുകളില്‍ വര്‍ധനയെന്ന് ആര്‍ബിഐ

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് വ്യാപകമായി കള്ളനോട്ട് വിതരണം നടക്കുന്നതായി റിസര്‍വ് ബേങ്ക്. ഒരൊറ്റ വര്‍ഷത്തിനിടെ കള്ളനോട്ടിന്റെ വിതരണത്തില്‍ 29.7 ശതമാനം ഇടിവുണ്ടായെങ്കിലും 500 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണം 31 ശതമാനം വര്‍ധനവുണ്ടായെന്ന് ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

കണ്ടെത്തിയ കള്ളനോട്ടുകളില്‍ 3.9 ശതമാനം റിസര്‍വ് ബേങ്കും 96.1 ശതമാനം മറ്റ് ബേങ്കുകളുമാണ് കണ്ടെത്തിയത്. പോലീസ് മറ്റ് അന്വേഷണ ഏജന്‍സികളോ പിടികൂടിയ കള്ളനോട്ടിന്റെ കണക്കുകള്‍ ഉള്‍പ്പെട്ടിട്ടില്ല.

നിലവില്‍ വിപണിയിലുള്ള കറന്‍സികളില്‍ 68.4 ശതമാനമാണ് 500 രൂപ നോട്ടുകള്‍. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2019 ല്‍ 28740 വ്യാജ കറന്‍സികളാണ് കണ്ടെത്തിയത്. ഇവയുടെ ആകെ മൂല്യം 25.3 കോടി രൂപ വരും. 2018 നെ അപേക്ഷിച്ച് 11.7 ശതമാനം വര്‍ധനവായിരുന്നു 2019 ല്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം മാത്രം കൊച്ചി പോലീസ് മാത്രം 1.8 കോടിയുടെ വ്യാജ നോട്ടുകള്‍ പിടികൂടിയിട്ടുണ്ട്‌

Latest