Connect with us

International

അര്‍ജന്റീനയില്‍ നടത്താനിരുന്ന കോപ്പ അമേരിക്ക റദ്ദാക്കി

Published

|

Last Updated

ബ്യൂണസ് ഐറിസ് | ഫ്ടുബോള്‍ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റ് 13ന് നടക്കില്ല. അര്‍ജന്റീനയില്‍ നടക്കേണ്ടിയിരിക്കുന്ന ടൂര്‍ണമെന്റ് റദ്ദാക്കി. അര്‍ജന്റീനയില്‍ കൊവിഡ് സാഹചര്യം രൂക്ഷമായ സഹാചര്യത്തിലാണ് അധികൃതരുടെ തീരുമാനം.

നേരത്തെ അര്‍ജന്റീനയിലും കൊളിംബിയയിലുമായി കോപ്പ അമേരിക്ക നടത്താനായിരുന്നു തീരുമാനം. എന്നാല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ കൊളംബിയയില്‍ നിന്ന് വേദി ഒഴിവാക്കുകയും അര്‍ജന്റീനയില്‍ മാത്രം നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ അര്‍ജന്റീനയിലെ ഇപ്പോഴത്തെ കൊവിഡ് സ്ഥിതി അതീവ സങ്കീര്‍ണമാണെന്നാണ് റിപ്പോര്‍ട്ട്.

മറ്റൊരു വേദിക്കായി അധികൃതര്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഇത് എന്ന് നടക്കുമെന്ന് വ്യക്തമല്ല. അമേരിക്ക, ചില തുടങ്ങിയ രാജ്യങ്ങളില്‍ മത്സരം നടത്താനാകുമോയെന്നാണ് അധികൃതര്‍ പരിശോധിക്കുന്നത്.