Connect with us

National

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്; 24 മണിക്കൂറിനിടെ 1,65,553 രോഗികള്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തിനാകെ ആശ്വാസമായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും കുറവ്. 24 മണിക്കൂറിനുള്ളില്‍ 1,65,553 കൊവിഡ് കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം 3,460 പേര്‍ കൊവിഡ് മൂലം മരിച്ചു. 2,76,309 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

പ്രതിദിനരോഗികളുടെ എണ്ണം ഒരു മാസത്തിനുള്ളിലാണ് 4 ലക്ഷത്തില്‍ നിന്നും രണ്ടു ലക്ഷത്തിന് താഴെയെത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി
നിരക്ക് 8.36 ശതമാനമായി കുറഞ്ഞിരുന്നു. രണ്ട് കോടിയില്‍ അധികം പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് മുക്തരായത്‌

Latest