Connect with us

Kerala

മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ചു

Published

|

Last Updated

LOCKതിരുവനന്തപുരം | കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ഡൗൺ പിന്‍വലിച്ചു. തിങ്കളാഴ്ച മുതൽ സാധാരണ ലോക്ഡൗണാകും മലപ്പുറത്തും ഉണ്ടാകുക. സംസ്ഥാനത്ത് ലോക്ഡൗൺ ഒൻപത് വരെ നീട്ടിയിട്ടുണ്ട്.

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മലപ്പുറം, തൃശൂർ, തിരുവനന്തുരം, എറണാകുളം ജില്ലകളിലാണ് ട്രിപിൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതിനെ തുടർന്ന് മറ്റു മൂന്ന് ജില്ലകളിലെ ട്രിപ്പിള്‍ ലോക്ഡൗൺ ഒരാഴ്ച മുമ്പ് പിന്‍വലിച്ചിരുന്നു.

അതേ സമയം ഞായറാഴ്ച മലപ്പുറത്ത് കർശന നിയന്തരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ മാറ്റമില്ല. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും നാളെ തുറക്കില്ല.

Latest