Connect with us

Kerala

പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പില്‍ അപമാനിതനായി; സോണിയക്ക് കത്ത് നല്‍കി ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത മൂര്‍ച്ഛിക്കുന്നു. പുതിയ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തപ്പോള്‍ താന്‍ അപമാനിതനായെന്ന് വ്യക്തമാക്കി മുന്‍ പ്രതിപക്ഷ നേതാവ്രമേശ് ചെന്നിത്തല സോണിയാ ഗാന്ധിക്ക് കത്തയച്ചു. ഇതോടെ, നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടിയിലുണ്ടായ പ്രശ്‌നങ്ങള്‍ കൂടുതല്‍ കടുക്കുകയാണ്.

തീരുമാനം നേരത്തെ അറിയിച്ചിരുന്നെങ്കില്‍ താന്‍ പിന്മാറുമായിരുന്നുവെന്നും സര്‍ക്കാരിനെതിരായ തന്റെ പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ നിന്ന് പിന്തുണ ലഭിച്ചില്ലെന്നും രണ്ട് ദിവസം മുമ്പയച്ച കത്തില്‍ പറയുന്നു.

---- facebook comment plugin here -----

Latest