Connect with us

Kerala

പൂന്തുറ ബോട്ടപകടം: സേവ്യറിന്റെ മൃതദേഹവും കണ്ടെത്തി

Published

|

Last Updated

തിരുവനന്തപുരം | പൂന്തുറയില്‍ ബോട്ടപകടത്തില്‍ കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. പൂന്തുറ സ്വദേശിയായ സേവ്യര്‍ (55) ന്റെ മൃതദേഹമാണ് അടിമലത്തുറയില്‍ നിന്ന് കണ്ടെത്തിയത്. പൂന്തുറ സ്വദേശികള്‍ തന്നെയായ ഡേവിഡ്സണ്‍, ജോസഫ് എന്നിവരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു.

ചൊവ്വാഴ്ചയാണ് മത്സ്യത്തൊഴിലാളികളുടെ ആറ് ബോട്ടുകള്‍ അപകടത്തില്‍പെട്ടത്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ബോട്ടുകള്‍ ഹാര്‍ബറുകളിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടമുണ്ടാവുകയായിരുന്നു. 14 പേരെ തീരദേശ സേനയും തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു.