Connect with us

Ongoing News

വധശിക്ഷക്ക് തൊട്ട് മുമ്പ് മാപ്പ് പ്രഖ്യാപനം; മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കിയ സഊദി പൗരന് തബൂക്ക് ഗവര്‍ണറുടെ അനുമോദനം

Published

|

Last Updated

തബൂക്ക് (സഊദി അറേബ്യ) | വധശിക്ഷ നപ്പാക്കുന്നതിന് നിമിഷങ്ങള്‍ മാത്രം അവശേഷിക്കെ മകന്റെ കൊലയാളിക്ക് നിരുപാധികം മാപ്പ് നല്‍കിയ സഊദി പൗരന് തബൂക്ക് ഗവര്‍ണറുടെ അനുമോദനം. സഊദി പൗരനായ അവദ് അല്‍ അംറാനിക്കാണ് തബൂക്ക് ഗവര്‍ണറായ ഫഹദ് ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ തബൂക്ക് ഗവര്‍ണറേറ്റ് ആസ്ഥാനത്ത് അവദ് അല്‍ അംറാനിയെ സ്വീകരിച്ച് പ്രശംസിക്കുകയും അനുമോദിക്കുകയും ചെയ്തത്.

തിങ്കളഴ്ച രാവിലെയാണ് വധ ശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് വെച്ച് വിധി നടപ്പാക്കുന്നതിന് ഏതാനും നിമിഷംമുമ്പാണ്‌ മകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സഊദി യുവാവ് നായില്‍ ദൈഫുള്ള അല്‍ അതവിക്ക് അവദ് സുലൈമാന്‍ അല്‍ അംറാനിക്ക് നിരുപാധികം മാപ്പ് നല്‍കാനുള്ള തീരുമാനം അറിയിച്ചത്.

അഞ്ച് വര്‍ഷം മുമ്പ് ഒരു സംഘര്‍ഷത്തിനിടയില്‍ അവദ് അല്‍ അംറാനിയുടെ മകനെ നായില്‍ അല്‍ അതവി കൊലപ്പെടുത്തുകയാണുണ്ടായത്. കേസിലെ മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയായ ശേഷം ശിക്ഷ നടപ്പിലാക്കാന്‍ പ്രതിയെ ശിക്ഷ നടപ്പിലാക്കുന്ന സ്ഥലത്ത് കൊണ്ട് വരികയും ശിക്ഷ നടപ്പാക്കുന്നത് കാണാന്‍ ധാരാളം ജനങ്ങള്‍ തടിച്ചുകൂടുകയും ചെയ്തിരുന്നു. ശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ അധികൃതര്‍ തുടങ്ങുകയും ചെയ്ത സമയത്താണ് എല്ലാവരെയു അമ്പരിപ്പിച്ച് കൊണ്ട് പ്രതിക്ക് മാപ്പ് നല്‍കുന്നതായി അവദ് അല്‍ അംറാനി വിളിച്ചു പറഞ്ഞത്. മാപ്പ് നല്‍കിയ ഈ പ്രഖ്യാപനം കേട്ട ജനക്കൂട്ടം തക്ബീര്‍ ധ്വനികളോടെയാണ് കഴിഞ്ഞ ദിവസം അരങ്ങേറിയ സംഭവത്തിന് സന്തോഷം പ്രകടിപ്പിക്കുകയും അംറാനിക്ക് നന്ദി അറിയിക്കുകയും ചെയ്തത്.

കൊലക്കേസില്‍ അറസ്റ്റിലായ പ്രതിക്ക് വിചാരണ കോടതി വധ ശിക്ഷ വിധിക്കുകയും ശിക്ഷ അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ശിക്ഷ നടപ്പാക്കാന്‍ സഉദി രാജാവ് സല്‍മാന്‍ രാജാവിന്റെ അനുമതി ലഭിക്കുകയും ചെയ്ത ശേഷമാണ് പ്രതിക്ക് കഴിഞ്ഞ ദിവസം രാവിലെ വധ ശിക്ഷ നടപ്പാക്കാന്‍ തീരുമാനിക്കുകയും ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തത്. കൊലക്കേസ് പ്രതിയായ മുപ്പതുകാരന്‍ 5 വര്‍ഷമായി ശിക്ഷയും കാത്ത് ജയിലില്‍ കഴിയുകയായിരുന്നു. ഒടുവില്‍ പൗര പ്രമുഖരും മറ്റും നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ തുടര്‍ന്നാണ് പ്രതിക്ക് നിരുപാധികം മാപ്പ് നല്‍കാന്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം അവസാന നിമിഷം തീരുമാനത്തിലെത്തിയത്.

അവസാന നിമിഷം കൊലക്കയറില്‍ നിന്ന് ജീവന്‍ തിരിച്ച് കിട്ടിയ പ്രതി സാഷ്ടാംഗ പ്രണാമം നടത്തിയാണ് അല്ലാഹുവിനോട് സന്തോഷവും നന്ദിയും പ്രകടിപ്പിച്ചാണ് കുടുംബത്തോടൊപ്പം മടങ്ങിയത്.
അനുമോദന ചടങ്ങില്‍ വെച്ച് ഗവര്‍ണര്‍ ചെയ്ത പ്രസംഗത്തില്‍, ആരും കരുതിക്കൂട്ടിയല്ല കൊലപാതകം നടത്തുന്നതെന്നും ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് നിരുപാധികം മാപ്പ് നല്‍കുന്നതിലൂടെ ഇഹപരലോകങ്ങളില്‍ പുണ്യവും അനുഗ്രഹവും ലഭിക്കുമെന്നും ഫഹദ് ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ പറഞ്ഞു.