Connect with us

National

രാജ്യത്ത് 2,11,298 പേര്‍ക്ക് കൂടി കൊവിഡ്; 3,847 മരണം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് 2,11,298 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,847 പേര്‍കൊവിഡ് മൂലം മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.  24 മണിക്കൂറിനുള്ളില്‍ 2,83,135 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ടില്‍ പറയുന്നു

രാജ്യത്ത് ഇതുവരെ 2,73,69,093 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,46,33,951 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച് ഇതുവരെ 3,15,235 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. നിലവില്‍ 24,19,907 സജീവ രോഗികളുണ്ട്.

രാജ്യത്ത് ഇതുവരെ 20,26,95,874 ഡോസ് വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.