Connect with us

National

അലോപതി ചികിത്സക്കെതിരായ പ്രസ്താവന; രാംദേവിനെതിരെ ആയിരം കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി | അലോപതി ചികിത്സക്ക് എതിരെ വ്യാജപ്രചാരണം നടത്തുന്ന പതഞ്ജലി സ്ഥാപകന്‍ ബാബാ രാംദേവിനെതിരെ ആയിരം കോടതി രൂപയുടെ മാനനഷ്ടം ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വക്കീല്‍ നോട്ടീസയച്ചു. 15 ദിവസത്തിനകം വിവാദ പ്രസ്താവനയില്‍ രേഖാമൂലം മാപ്പ് പറയണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു.

ഐഎംഎ ഉത്തരാഖണ്ഢ് സെക്രട്ടറി ഡോ. അജയ് ഖന്നയാണ് അഭിഭാഷകനായ നീരജ് പാണ്ടി വഴി നോട്ടീസ് അയച്ചത്. രാംദേവിന്റെ പ്രസ്താവന അലോപതിയുടെയും രണ്ടായിരത്തോളം വരുന്ന ഡോക്ടര്‍മാരുടെയും യശസ്സ് തകര്‍ത്തുവെന്നും ആറ് പേജ് വരുന്ന നോട്ടീസില്‍ പറയുന്നു.

രാംദേവിന്റെ പ്രസ്താവന ഇന്ത്യന്‍ ക്രിമിനല്‍ നിയമം 499ാം വകുപ്പ് പ്രകാരം കുറ്റകരമാണ്. അതിനാല്‍ രേഖമാമൂലം മാപ്പ് പറയുകയും തന്റെ ആരോപണങ്ങള്‍ പിന്‍വലിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രസിദ്ദീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു. ഐഎംഎയുടെ ഒരു അംഗത്തിന് 50 ലക്ഷം എന്ന തോതില്‍ ആയിരം കോടി രൂപ മാനനഷ്ടം നല്‍കണമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

ആധുനിക വൈദ്യശാസ്ത്രത്തെ മണ്ടന്‍ ശാസ്ത്രം എന്ന് വിശേഷിപ്പിച്ച് സംസാരിക്കുന്ന രാംദേവിന്റെ വീഡിയോയാണ് വിവാദങ്ങള്‍ക്ക് ആധാരം. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകരിച്ച റെംഡെസിവിര്‍, ഫാബിഫ്ലു എന്നിവ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഇന്ത്യയിലെ കോവിഡ് രോഗികളെ ചികിത്സിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം വീഡിയോയില്‍ ആരോപിക്കുന്നു. അലോപ്പതി മരുന്നുകള്‍ കഴിച്ചതാണ് ലക്ഷക്കണക്കിന് കൊവിഡ് രോഗികളുടെ മരണത്തിന് ഇടയാക്കിയതെന്ന ഗുരുതര ആരോപണവും രാംദേവ് പരസ്യമായി ഉന്നയിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ പ്രസ്താവന സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയതാണെന്ന് ആരോപിച്ച് രാംദേവ് സ്ഥാപകനായ ഹരിദ്വാര്‍ ആസ്ഥാനമായ പതഞ്ജലി യോഗ്പീത് ട്രസ്റ്റ് രംഗത്ത് വന്നിരുന്നു.

---- facebook comment plugin here -----

Latest