Connect with us

Saudi Arabia

ത്വായിഫില്‍ കനത്ത മഴ

Published

|

Last Updated

ത്വായിഫ | തുടര്‍ച്ചയായ രണ്ടാം ദിവസവും ത്വാഇഫ് ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ ലഭിച്ചു.അല്‍-മെലിസ, അല്‍-ഷറഫിയ, ഗവര്‍ണറേറ്റിന്റെ വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയാണ് ലഭിച്ചത് .

മഴയെ തുടര്‍ന്ന് താഴ്വരകളിലും ജലാശയങ്ങള്‍ക്കു സമീപവും കഴിയുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നേരത്തെ ഉണ്ടായതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു

Latest