National
കര്‍ഷക സമരത്തിന് ഇന്ന് ആറ് മാസം പൂര്‍ത്തിയാകുന്നു; കരിദിനമാചരിച്ച് കര്‍ഷകര്‍; ഡല്‍ഹിയിലേക്ക് റാലി

ചണ്ഡീഗഢ് | കേന്ദ്ര സര്‍ക്കാറിന്റെ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ കര്‍ഷകരുടെ സമരം തുടങ്ങിയിട്ട് ആറ് മാസം പൂര്‍ത്തിയാകുന്നു. ഈ സാഹചര്യത്തില്‍ ഹരിയാനയിലെ കര്‍ഷകര്‍ ഇന്ന് കരിദിനമാചരിക്കുകയാണ്. ഇതിനായി ഹരിയാനയുടെ അതിര്‍ത്തിപ്രദേശങ്ങളായ കര്‍ണലില്‍ നിന്ന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നീങ്ങുകയാണ്.
ഭാരത് കിസാന്‍ യൂണിയന്‍ നേതാവ് ഗുര്‍ണാം സിംഗിന്റെ നേതൃത്വത്തില്‍ നൂറുക്കണക്കിന് വാഹനങ്ങളിലായാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നീങ്ങുന്നത്. ബസ്റ്റാഡ ടോള്‍ പ്ലാസയില്‍ നിന്നാണ് കര്‍ഷകര്‍ മാര്‍ച്ച് ആരംഭിച്ചത്. ഡല്‍ഹിയുടെ അതിര്‍ത്തിപ്രദേശമായ സിന്‍ഗു ലക്ഷ്യമാക്കിയാണ് കര്‍ഷകര്‍ നീങ്ങുന്നത്. ഇവിടെ എത്തിയ ശേഷം ഒരാച്ച ഇവിടെ ലങ്കര്‍ സേവ നടത്താനാണ് തീരുമാനം.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഹരിയാനയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടയില്‍ അതിര്‍ത്തി പ്രദേശങ്ങളിലെ ഗ്രാമങ്ങളില്‍ കൊവിഡ് വ്യാപിക്കുന്നതിന് കര്‍ഷകരെ കുറ്റപ്പെടുത്തി സര്‍ക്കാര്‍ രംഗത്ത് വന്നുകഴിഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പാസ്സാക്കിയ കാര്‍ഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബില്‍ 2020, വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ 2020, അവശ്യവസ്തു നിയമഭേദഗതി ബില്‍ 2020 എന്നിവക്ക് എതിരെയാണ് കര്‍ഷകരുടെ സമരം.
കർഷകർ ഡൽഹിയിലേക്ക് നീങ്ങുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ