National
എന്‍ഇഎഫ്ടി പരിഷ്‌കാരം: എസ്ബിഐയുടെ ഡിജിറ്റല്‍ സേവനങ്ങള്‍ ഇന്ന് തടസപ്പെടും

മുംബൈ | എന്‍ഇഎഫ്ടി സംവിധാനം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ സേവനങ്ങളില്‍ ഇന്ന് തടസം നേരിടുമെന്ന് അറിയിപ്പ്. യോനോ, യോനോ ലൈറ്റ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, എന്‍ഇഎഫ്ടി സര്‍വീസുകള്‍ എന്നിവയെല്ലാം മെയ് 23 (ഞായറാഴ്ച) അര്‍ധരാത്രി 12 നും ഉച്ചയ്ക്ക് രണ്ടിനും ഇടയില്‍ തടസപ്പെടുമെന്നാണ് അറിയിപ്പ്.
റിസര്‍വ് ബേങ്ക് നിര്‍ദ്ദേശപ്രകാരമാണ് എന്‍ഇഎഫ്ടി സംവിധാനത്തില്‍ മാറ്റം വരുത്തുന്നത്. എസ്ബിഐയുടെ ഐഎന്‍ബി, യോനോ, യോനോ ലൈറ്റ്, യുപിഐ സേവനങ്ങള്‍ മെയ് 21 ന് രാത്രി 10.45 മുതല്‍ മെയ് 22 ന് പുലര്‍ച്ചെ 1.15 വരെ തടസപ്പെട്ടിരുന്നു.
---- facebook comment plugin here -----