Covid19
മലപ്പുറത്ത് കൊവിഡ് നിയന്ത്രിക്കാര്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍

തിരുവനന്തപുരം മലപ്പുറം ജില്ലയിലെ രൂക്ഷ കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ പ്രത്യേക കര്‍മ പദ്ധതി ആവഷിക്കരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ 75,000 പരിശോധന വീതം നടത്തും. കൂടുതല്‍ പോലീസുകാരെ ജില്ലയില്‍ നിയമിക്കും. നിലവിലെ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കാന്‍ ജില്ലാ ഭരണ സംവിധാനത്തിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ കര്‍ശനമായ പരിശോധന നടക്കുന്നുണ്ട്. ക്രമസമാധാന വിഭാഗം എ ഡി ജി പി, ഉത്തരമേഖലാ ഐ ജി എന്നിവര്‍ മലപ്പുറത്ത് ക്യാമ്പ് ചെയത് പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
---- facebook comment plugin here -----