National
കൊവിഡിന്റെ ഇന്ത്യന്‍ വകഭേദമെന്ന ഉള്ളടക്കം നീക്കണം; കേന്ദ്രം സാമൂഹിക മാധ്യമങ്ങള്‍ക്ക് കത്ത് നല്‍കി

ന്യൂഡല്‍ഹി | കൊവിഡ് വൈറസിന് ഇന്ത്യന്‍ വകഭേദം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.ഇത് സംബന്ധിച്ച എല്ലാ ഉള്ളടക്കങ്ങളും നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ എല്ലാ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്കും കത്ത് നല്‍കി. കൊറോണ വൈറസിന്റെ ഒരു ഇന്ത്യന്‍ വേരിയന്റാണ് ആ.1.617 എന്ന് സൂചിപ്പിക്കുന്ന എല്ലാ ഉള്ളടക്കവും ഉടന്‍ നീക്കംചെയ്യണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം വ്യാപിക്കുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രസ്താവന തെറ്റാണെണും ഇത് നീക്കംചെയ്യണമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊറോണ വൈറസിന്റെ ആ.1.617 വേരിയന്റുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന ഇന്ത്യന്‍ വേരിയന്റ് എന്ന പദം എവിടെയും പ്രതിപാദിച്ചിട്ടില്ല. അതിനാല്‍ അത്തരം പ്രയോഗങ്ങളും ഉള്ളടക്കങ്ങളും നീക്കം ചെയ്യുന്നമെന്നാവശ്യപ്പെട്ട് കേന്ദ്ര ഐ ടി മന്ത്രാലയമാണ് സമൂഹമാധ്യമങ്ങള്‍ക്ക് കത്ത് നല്‍കിയത്.
ബ്രിട്ടന്‍, ബ്രസീല്‍, സൗത്ത്ആഫ്രിക്ക എന്നിവിടങ്ങളില്‍ കണ്ടെത്തിയ വകദേദങ്ങള്‍ക്ക്‌ശേഷം വന്ന നാലാമത്തെ വകഭേദമാണ് ആ.1.617. എന്നാല്‍ ഇതിന് ഏതെങ്കിലും രാജ്യത്തിന്റെ പേര് സൂചിപ്പിച്ചിട്ടില്ല. വകഭേദത്തിന്റെ ശാസ്ത്രീയ നാമം ഉപയോഗിക്കാനാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം