Connect with us

National

ഗംഗയിലൂടെ ഒഴുകിയെത്തിയ മൃതദേഹം പെട്രോളും ടയറും ഉപയോഗിച്ച് സംസ്‌കരിച്ചു; അഞ്ച് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

ബലിയ | ഗംഗാ നദിയില്‍ ഒഴുകിയെത്തിയ മൃതദേഹം പെട്രോളും ടയറും ഉപയോഗിച്ച് സംസ്‌കരിച്ച സംഭവത്തില്‍ അഞ്ച് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ ബലിയയിലെ മാല്‍ദേവ് ഘട്ടിലാണ് മൃതദേഹങ്ങള്‍ ഇത്തരത്തില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സംഭവത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. രണ്ട് ദിവസം മുമ്പും നദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയിരുന്നു. വിവരമറിഞ്ഞ പോലീസ് ഇവ പെട്രോളും ടയറും ഉപയോഗിച്ച് കത്തിച്ചു. മൃതദേഹങ്ങള്‍ എല്ലാ ആദരവോടെയും സംസ്‌കരിക്കണമെന്നും ഇതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Latest