Kerala
പാര്‍ട്ടി നടത്തിയത് വിപ്ലവകരമായ മാറ്റം; കെ കെ ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തില്‍ വിശദീകരണവുമായി എംഎ ബേബി

തിരുവനന്തപുരം | കെ കെ ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്ത നടപടിയില്‍ വിശദീകരണവുമായി എം എ ബേബി. ബോധപൂര്‍വം വിപ്ലവകരമായ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് ത്. ശൈലജയെ പോലെ പ്രാഗത്ഭ്യമുള്ളയാള്‍ ആരോഗ്യമന്ത്രിയാകുമെന്ന് എം എ ബേബി പറഞ്ഞു.ഇത്തരമൊരു മാറ്റം കേരള രാഷ്ട്രിയത്തിന് ഗുണകരമാകും. സിപിഎം നല്‍കുന്ന സന്ദേശം സമൂഹം സ്വാഗതം ചെയ്യുമെന്നും എം എ ബേബി വ്യക്തമാക്കി.
സംസ്ഥാന കമ്മിറ്റിയില്‍ കോടിയേരി ബാലകൃഷ്ണനാണ് കഴിഞ്ഞ മന്ത്രിസഭയിലെ ആരുംപുതിയ മന്ത്രിസഭയില്‍ വേണ്ടെന്ന തീരുമാനം പ്രഖ്യാപിച്ചത്. എന്നാല്‍ ഏഴ് അംഗങ്ങള്‍ ശൈലജയ്ക്ക് ഒരവസരം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭൂരിപക്ഷം പേരും കോടിയേരിയുടെ നിലപാടിന് ഒപ്പം നിന്നതോടെ ശൈലജ മന്ത്രി പദത്തിന് പുറത്താകുകയായിരുന്നു
---- facebook comment plugin here -----