Oddnews
ദിനോസര്‍ യുഗത്തില്‍ കടലിലുണ്ടായിരുന്ന അപൂര്‍വ മത്സ്യത്തെ ആദ്യമായി ജീവനോടെ പിടിച്ചു

മഡഗാസ്‌കര്‍ | ദിനോസറിന്റെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന അപൂര്‍വ മത്സ്യത്തെ ആദ്യമായി ജീവനോടെ പിടിച്ചു. വെസ്റ്റ് ഇന്ത്യന്‍ കടലിലെ മഡഗാസ്‌കര്‍ തീരത്തുനിന്നാണ് കൊയ്‌ലാകാന്ത് എന്ന പുരാതന ഇനം മത്സ്യത്തെ പിടികൂടിയത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള സ്രാവ് വേട്ടക്കാരുടെ വലയിലാണ് ഈ മത്സ്യം അകപ്പെട്ടത്.
കടലില്‍ ജലോപരിതലത്തില്‍ നിന്ന് 328- 492 അടി ആഴത്തിലാണ് ഈ മത്സ്യം ജീവിക്കുന്നത്. സ്രാവ് വേട്ടക്ക് വേണ്ടി ആഴക്കടലില്‍ വലയെറിയാറുണ്ട്. ഫോസില്‍ തെളിവ് വെച്ച് 36 കോടി വര്‍ഷം മുമ്പും ഈ ഇനം മത്സ്യം ജീവനോടെയുണ്ടായിരുന്നു.
ഇവ ചിലയിനം ദിനോസറുകളെ ഇരപിടിക്കുമായിരുന്നെന്നും ശാസ്ത്രലോകം വിശ്വസിക്കുന്നു. 1938ലാണ് ആദ്യമായി ഈ മത്സ്യത്തെ കണ്ടെത്തിയത്. അന്നുമുതല്‍ ജീവനോടെ കൊയ്‌ലാകാന്ത് മത്സ്യത്തെ ലഭിക്കണമെന്ന് ശാസ്ത്രലോകം ആഗ്രഹിക്കുന്നുണ്ട്.
---- facebook comment plugin here -----