Connect with us

Covid19

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; മരണം ഉയര്‍ന്ന നിരക്കില്‍

Published

|

Last Updated

ന്യൂഡല്‍ഹി | അതിതീവ്ര കൊവിഡ് വ്യാപനത്തില്‍ നിന്നും രാജ്യം പതിയെ കരകയറുന്നതായി റിപ്പോര്‍ട്ട്. പ്രതിദിന കൊവിഡ് കേസുകള്‍ കുറയുകാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2.82 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അഞ്ച് ലക്ഷത്തോളം റിപ്പോര്‍ട്ട് ചെയ്തിടത്താണ് ഈ കുറവ്. രോഗമുക്തി നിരക്കും വര്‍ധിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 3,78,741 പേര്‍ക്കാണ് നെഗറ്റീവായത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തെ പ്രതിദിന മരണം നാലായിരത്തിന് മുകളില്‍ തന്നെ നില്‍ക്കുന്നത് ആശങ്കയേറ്റുന്നു. ഇന്നലെ മാത്രം 4100 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതിനകം 2,49,65,463 കേസുകളും 2,74,390 മരണങ്ങളുമാണ് ഇതിനകം റിപ്പോര്‍ട്ട് ചെയ്തത്.

സംസ്ഥാനങ്ങളില്‍ തുടരുന്ന ലോക് ഡൌണുകളും കനത്ത സുരക്ഷാ മുന്‍കരുതലുമാണ് രോഗങ്ങള്‍ കുറയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ കൂടുതല്‍ രോഗബാധിതരുണ്ടായിരുന്ന മഹാരാഷ്ട്രയിലും ദില്ലിയിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും കേരളത്തിലും രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ പശ്ചിമ ബംഗാളില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവില്ല.

അതിനിടെ പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച കൊവിഡ് മരുന്ന് 2 ഡി ഓക്‌സി ഡി ഗ്ലൂക്കോസ് ഇന്ന് പുറത്തിറങ്ങും. ഡല്‍ഹിയിലെ ചില ആശുപത്രികളില്‍ ആദ്യം മരുന്ന് നല്‍കും. ആദ്യഘട്ടത്തില്‍ പതിനായിരം ഡോസ് പുറത്തിറക്കാനാണ് തീരുമാനം. പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തില്‍ കലക്കി കഴിക്കാം. അത്യാസന്ന നിലയിലുള്ള രോഗികള്‍ക്കാവും ഈ മരുന്ന് നല്‍കുക. ഈ മരുന്ന് നല്‍കുന്ന തോടെ രോഗികളുടെ താഴ്ന്ന ഓക്‌സിജന്‍ നില പൂര്‍വാവസ്ഥയിലാകുമെന്നാണ് അവകാശവാദം.

 

 

---- facebook comment plugin here -----

Latest