International
ഗാസയിലെ അതിക്രമം അവസാനിപ്പിക്കണമെന്ന് ഇസ്റാഈലിനോട് ഫ്രാൻസിസ് മാർപാപ്പ

ഗാസ സിറ്റി | സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരെ കൊന്നോടുക്കി ഗാസയിൽ ഇസ്റാഈൽ സെെന്യം നടത്തുന്ന നരനായാട്ടിന് എതിരെ മാർപാപ്പയും രംഗത്ത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്നും നിരപരാധികളായ നിരവധി പേരുടെ മരണം അംഗീകരിക്കാനാവില്ലെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഒത്തുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിന്നു അദ്ദേഹം.
ശാന്തിക്കായി ആയുധങ്ങളുടെ ആരവം അവസാനിപ്പിക്കാനും സമാധാനത്തിന്റെ പാത സ്വീകരിക്കാനും ഇസ്റാഈൽ തയ്യാറാകണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.
---- facebook comment plugin here -----