Connect with us

International

ഒരു മണിക്കൂറിനകം കെട്ടിടം ഒഴിയണം; ഇല്ലെങ്കില്‍ തകര്‍ക്കും; അല്‍ജസീറ ചാനലിന് മുന്നറിയിപ്പുമായി ഇസ്‌റാഈല്‍ സൈന്യം

Published

|

Last Updated

ഗാസ സിറ്റി | ഗാസയിലെ അതിക്രമങ്ങള്‍ പുറംലോകമറിയാതിരിക്കാന്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി ഇസ്‌റാഈല്‍ സൈന്യം. ഗാസയില്‍ നിന്നുള്ള വിവരങ്ങള്‍ കൃത്യമായി പുറംലോകത്തെത്തിക്കുന്ന അല്‍ജസീറ ഉള്‍പ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് ഇസ്‌റാഈല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. അല്‍ജസീറ ചാനലും മറ്റു അന്താരാഷ്ട്ര വാര്‍ത്താ ചാനലുകളുടെ ഓഫീസും സ്ഥിതി ചെയ്യുന്ന കെട്ടിടം ഒരു മണിക്കൂറിനകം ഒഴിയണമെന്നും അല്ലാത്തപക്ഷം കെട്ടിടം വ്യോമാക്രമണത്തിലൂടെ തകര്‍ക്കുമെന്നുമാണ് ഭീഷണി സന്ദേശം.

ഭയാനാകമാണ് ഗാസയിലെ സ്ഥിതി വിശേഷം. ഓരോ രാത്രിയും പുലരുമെന്ന് ഉറപ്പില്ലാതെയാണ് ഫലസ്തീനികള്‍ അന്തിയുറങ്ങുന്നത്. ഇതിനിടയിലാണ് വാര്‍ത്തകള്‍ പുറംലോകമറിയുന്നത് കൂടി തടയാന്‍ ഇസ്‌റാഈല്‍ സൈന്യം നടപടികളെടുക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഗാസയില്‍ ഇസ്‌റാഈല്‍ നടത്തുന്ന നരനായാട്ടില്‍ 140 ഫലസ്തീനികള്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. ഇതില്‍ 39 പേ കുട്ടികളാണ്. ആയിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

---- facebook comment plugin here -----

Latest