Connect with us

Covid19

രോഗികളേക്കാള്‍ കൂടുതല്‍ മുക്തര്‍: രാജ്യത്തെ കൊവിഡ് കണക്കില്‍ നേരിയ ആശ്വാസം

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ നേരിയ പ്രതീക്ഷയേകി രോഗമുക്തി നിരക്ക് വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3,43,144 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ 3,44,776 പേര്‍ രോഗമുക്തി കൈവരിച്ചു. ഇതോടെ രാജ്യത്തെ ആകെ കേസുകള്‍ 2,40,46,809 ആയും രോഗമുക്തര്‍ 2,00,79,599 ആയും ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മരണസംഖ്യ ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. ഇന്നലെ 4,000 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനകം 2,62,317 പേര്‍ക്ക് രാജ്യത്ത് ജീവന്‍ നഷ്ടപ്പെട്ടതായി ആരോഗ്യമന്ത്രിലായത്തിന്റെ കണക്കുകള്‍ പറയുന്നു. നിലവില്‍ 37,04,893 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 17,92,98,584 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.

മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, കേരളം, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 42,582 കേസുകളും 850 മരണങ്ങളും ഇന്നെലയുണ്ടായി. കര്‍ണാടകയില്‍ 344, കേരളം 97, യു പി 277, തമിഴ്‌നാട് 297, ഡല്‍ഹി 308, ആന്ധ്രയില്‍ 89, ബംഗാള്‍ 129, ചത്തീസ്ഗഢ് 195, രാജസ്ഥാന്‍ 159, മധ്യപ്രദേസ് 74, ഗുജറാത്ത് 109, ഹരിയാന 163, ബിഹാര്‍ 90, പഞ്ചാബ് 186, അസം 75, ജാര്‍ഖണ്ഡ് 108, ഉത്തരാഖണ്ഡ് 122 മരണങ്ങളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.