Kerala
18 - 45 പ്രായക്കാര്‍ക്ക് കൊവിഡ് വാക്‌സിന്‍: മറ്റ് രോഗമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും: മുഖ്യമന്ത്രി

തിരുവനന്തപുരം | 18 മുതല്‍ 45 വയസ്സ് പ്രായമുള്ളവരില്‍ മറ്റ് രോഗമുള്ളവര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കാന്‍ മുന്‍ഗണന കൊടുക്കുമെന്ന് മുഖ്യമന്ത്രി. മറ്റ് മുന്‍ഗണന വിഭാഗക്കാരുടെ എണ്ണം കണക്കാക്കി അതുപ്രകാരം വാക്സിന്‍ കൊടുക്കുന്നത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
18-45 വയസ്സ് പ്രായമുള്ളവര്‍ക്ക് വിതരണം ചെയ്യാനായി സര്‍ക്കാര്‍ വിലകൊടുത്ത് വാങ്ങിയ കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നീ വാക്സിനുകള്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യ പറഞ്ഞത്. കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നിവയുടെ ആദ്യ ബാച്ചുകള്‍ ഇന്ന് കൊച്ചിയിലെത്തിച്ചിട്ടുണ്ട്.
എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുക എന്നതാണ് സര്‍ക്കാര്‍ നയം. എന്നാല്‍ ഈ ഘട്ടത്തില്‍ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ മാത്രം വാക്സിന്‍ ലഭ്യമല്ല. 18-45 വയസ്സ് പ്രായമുള്ളവര്‍ക്ക് ഓര്‍ഡര്‍ ചെയ്ത വാക്സിന്‍ അവര്‍ക്ക് തന്നെ നല്‍കും. ഇക്കാര്യത്തില്‍ മുന്‍ഗണന ആവശ്യം വരുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.