Kerala
ചാരായ വാറ്റ്; രണ്ടു പേര്‍ പിടിയില്‍


പിടിയിലായ അലക്‌സ്
അടൂര്‍ | ചാരായം വാറ്റിക്കൊണ്ടിരിക്കേ രണ്ടു പേരെ പോലീസ് പിടികൂടി. പെരിങ്ങിനാട് വെട്ടിക്കോട് വിള നാരായണന്‍(67), പെരുമ്പാങ്കുഴി കിഴക്കേക്കര അലക്സ് (45) എന്നിവരെയാണ് പോലീസ് ഇന്‍സ്പെക്ടര്‍ സുനുകുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കഴിഞ്ഞ രാത്രി 11 മണിയോടെ പെരിങ്ങനാട്ടുള്ള റബര്‍ തോട്ടത്തിന് നടുവിലാണ് ഇരുവരും ചാരായം വാറ്റിക്കൊണ്ടിരുന്നത്.
രണ്ടു ലിറ്റര്‍ ചാരായവും 25 ലിറ്റര്‍ കോടയും നിര്‍മാണ സാമഗ്രികളും ഇവരില്‍ നിന്ന് കണ്ടെടുത്തു. ഒരു കുപ്പി വാറ്റു ചാരായം 2000 രൂപയ്ക്കാണ് വിറ്റഴിച്ചിരുന്നത്. ലോക്ഡൗണ്‍ പ്രമാണിച്ച് മദ്യവില്‍പ്പന ശാലകള്‍ അടച്ചിട്ടിരിക്കുകയാണ് .നാരായണന്‍ ചാരായം വാറ്റാന്‍ നിയോഗിച്ച തൊഴിലാളിയാണ് അലക്സ്.
---- facebook comment plugin here -----