Connect with us

Malappuram

കുണ്ടൂർ കുഞ്ഞുവിന്റെ വേർപാടിന് 33 വർഷം

Published

|

Last Updated

തിരൂരങ്ങാടി | കുണ്ടൂർ ഉസ്താദിന്റെ മകനും സുന്നി പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയുമായിരുന്ന മുഹമ്മദ് കുട്ടി എന്ന കുഞ്ഞുവിന്റെ വിയോഗത്തിന് 33 വർഷം തികയുകയാണ്. സുന്നി പ്രവർത്തകനായി എന്ന കാരണത്താൽ ആദർശവൈരികളുടെ ആയുധത്തിന് ഇരയാകുകയായിരുന്നു അദ്ദേഹം. മയ്യിത്ത് ഖബറടക്കിയത് മുതൽ അദ്ദേഹത്തിന്റെ ഖബറിടത്തിൽ തുടങ്ങിയ ഖുർആൻ പാരായണം ഇന്നും തുടരുകയാണ്.

കുഞ്ഞുവിന്റെ പേരിൽ വിവിധ റിലീഫ് പ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്. എല്ലാ വർഷവും റമസാൻ 26ന് കുണ്ടൂർ ഗൗസിയ്യയിൽ ആണ്ടുനേർച്ച നടക്കാറുണ്ട്.
തിരൂരങ്ങാടിയിൽ നടന്ന പണ്ഡിത സമ്മേളനത്തിന്റെ നോട്ടീസ് പതിച്ചതിന് ഒരു പുതു മുസ്‌ലിമിനെ ആദർശ വിരോധികളായ ചിലർ മർദിക്കുകയുണ്ടായി. ഇതേകുറിച്ച് ചോദിച്ചതിലുള്ള വിരോധം കാരണം നോമ്പ് തുറക്കാൻ വീട്ടിലേക്ക് പോകുന്ന സമയത്ത് ശത്രുക്കൾ പതിയിരുന്ന് കുഞ്ഞുവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കുണ്ടൂർ ഉസ്താദിന്റെ ജീവിതത്തിലെ നിർണായകമായ സംഭവമായിരുന്നു കുഞ്ഞുവിന്റെ വിയോഗം.

കുഞ്ഞുവിന്റെ ഭാര്യയേയും ചെറിയ മകനെയും കുണ്ടൂർ ഉസ്താദ് സംരക്ഷിക്കുകയും കുഞ്ഞുവിന്റെ മകന് വേണ്ടി നിർമിച്ച വീട്ടിൽ വർഷങ്ങളോളം ദർസ് നടത്തുകയുമുണ്ടായി. കൊവിഡ് നിയന്ത്രണം കാരണം ഈ വർഷവും ആണ്ടുനേർച്ചയുടെ പൊതുപരിപാടികൾ മാറ്റിവെച്ചിട്ടുണ്ട്.

ആണ്ടിനോട് അനുബന്ധിച്ച് പ്രദേശത്തെ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം നടക്കുന്നുണ്ട്. കുഞ്ഞുവിന്റെ ആണ്ടുദിനമായ റമസാൻ 26ന് അദ്ദേഹത്തിന്റെ പേരിൽ പ്രത്യേകം ഖുർആൻ പാരായണവും ദുആയും നടത്താൻ ഇ സുലൈമാൻ മുസ്‌ലിയാരും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരും അഭ്യർഥിച്ചു.

Latest