International
ഇന്ത്യക്കായി കൂടുതല്‍ സഹായമെത്തിക്കും; കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി കമല ഹാരിസ്

വാഷ്ങ്ടണ്‍ ഡിസി | കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പിന്തുണയുായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്. കൊവിഡ് ദുരിതം വിതക്കുന്ന ഇന്ത്യക്കായി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്നും കമല ഹാരിസ് വ്യക്തമാക്കി. ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ ഹൃദയഭേദകമാണ്. സാധ്യമായ എല്ലാ സഹായവും അമേരിക്ക ഇന്ത്യക്കായി ചെയ്യും. കൂടുതല്‍ ഓക്‌സിജന്‍ ഉപകരണങ്ങളും മരുന്നുകളും മാസ്‌കുകളും എത്തിക്കുമെന്നും അവര്‍ പറഞ്ഞു.
ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് കൂടുതല്‍ വാക്സിന്‍ അതിവേഗം ലഭിക്കാന്‍ കൊവിഡ് വാക്സിനുകള്‍ക്ക് പേറ്റന്റ് ഒഴിവാക്കുന്നതിന് പിന്തുണ നല്‍കും. ആദ്യ ഘട്ടത്തില്‍ അമേരിക്ക ബുദ്ധിമുട്ടിയപ്പോള്‍ ഇന്ത്യ സഹായം എത്തിച്ചു. ഇപ്പോള്‍ ഇന്ത്യയെ അമേരിക്ക സഹായിക്കുമെന്നും കമല ഹാരിസ് പറഞ്ഞു.
---- facebook comment plugin here -----