Connect with us

Covid19

കൊവിഡ് പിടിമുറുക്കി; ഐ പി എൽ നിർത്തിവെച്ചു

Published

|

Last Updated

മുംബൈ | ടീമംഗങ്ങളിലേക്ക് കൊവിഡ് പടര്‍ന്നതോടെ ഐ പി എല്‍ 14ാം സീസൺ നിർത്തിവെച്ചു. പുതുതായി സണ്‍റൈസേഴ്‌സ് ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയ്ക്കും ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളര്‍ അമിത് മിശ്രയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആകെയുള്ള എട്ടു ടീമുകളില്‍ നാലിലും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഐ പി എൽ അനിശ്ചിത കാലത്തേക്കാണ് നിര്‍ത്തിവെച്ചത്. ബി സി സി ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് പ്രഖ്യാപനം നടത്തിയത്. ചൊവ്വാഴ്ച്ച നടക്കേണ്ടിയിരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- മുംബൈ ഇന്ത്യന്‍സ് മത്സരത്തിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിലാണ് വൃദ്ധിമാന്‍ സാഹ പോസിറ്റീവ് ആയത്.

മുംബൈയിലേക്ക് മാത്രം മത്സരങ്ങള്‍ മാറ്റുന്നതിനെ കുറിച്ചും ബി സി സി ഐ ആലോചിച്ചിരുന്നു. പക്ഷേ കൂടുതല്‍ താരങ്ങള്‍ കൊവിഡ് പോസിറ്റീവ് ആയതോടെ ഈ ശ്രമങ്ങളെല്ലാം ബി സി സി ഐ ഉപേക്ഷിക്കുകയായിരുന്നു.

Latest