Connect with us

Gulf

ആർ ബാലകൃഷ്ണ പിള്ളയുടെ നിര്യാണത്തിൽ എം എ യൂസഫലി അനുശോചിച്ചു

Published

|

Last Updated

തിരുവനന്തപുരം | കേരള രാഷ്ട്രീയ രംഗത്തെ അതികായനും മുൻ മന്ത്രിയുമായ  ആർ ബാലകൃഷ്ണ പിള്ളയുടെ വിയോഗം ഏറെ ദു:ഖത്തോടെയാണ് ശ്രവിച്ചതെന്നും  കേരളത്തിലെ വിവിധ മന്ത്രിസഭകളിൽ  ഒന്നിലധികം വകുപ്പുകൾ കൈകാര്യം ചെയ്ത അദ്ദേഹം ഒരു മന്ത്രിയെന്ന നിലയിൽ വളരെ മികച്ച പ്രവർത്തനമായിരുന്നു കാഴ്ചവെച്ചിരുന്നതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി അനുശോചിച്ചു.

താനുമായി വളരെയടുത്ത സഹോദര ബന്ധമായിരുന്നു അദ്ദേഹം വെച്ചു പുലർത്തിയിരുന്നത്. യു എ ഇ.യിൽ വരുമ്പോഴൊക്കെ തമ്മിൽ കാണുകയും വീട്ടിൽ വന്ന്  സ്നേഹം പങ്കിടുകയും  ചെയ്തതിരുന്നു. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നു.

---- facebook comment plugin here -----

Latest