Connect with us

Saudi Arabia

പ്രവാചക മാതൃക പിന്തുടര്‍ന്ന് ജീവിതം ചിട്ടപ്പെടുത്തുക : ഹറം ഇമാം

Published

|

Last Updated

മക്ക -മദീന | വിശുദ്ധ റമദാനിലെ ദിന രാത്രങ്ങള്‍ പ്രവാചക മാതൃക പിന്തുടര്‍ന്ന് ജീവിതം ചിട്ടപ്പെടുത്തണമെന്ന്. മക്കയിലെ ഹറം പള്ളിയില്‍ ഷെയ്ഖ് ഡോ. അബ്ദുല്ല അല്‍ ജുഹാനി ജുമുഅഃ ഖുതുബയില്‍ വിശ്വാസികളോട് ഉണര്‍ത്തി.അലസത വെടിഞ്ഞ് അല്ലാഹുവിനോടുള്ള കടമകള്‍ നിര്‍വ്വഹിച്ച് ഖലീലുല്ലാഹി ഇബ്റാഹിം നബി (അ) യുടെയും മകന്‍ മകന്‍ ഇസ്മായില്‍ നബി (അ) യുടെയും ജീവിത ചരിത്രം ഉള്‍ക്കൊണ്ട് വിശ്വാസികള്‍ സംശുദ്ധരാവാനും റമസാനിലെ അവസാന പത്ത് ദിന രാത്രങ്ങള്‍ ആയിരം മാസത്തേക്കാള്‍ പുണ്യമുള്ളതാണെന്നും കൂടുതല്‍ ഇബാദത്തിന് സമയം ചിലവഴിക്കണമെന്നും ഇമാം പറഞ്ഞു

പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയില്‍ ഷെയ്ഖ് ഡോ. അബ്ദുല്‍ ബാരി ബിന്‍ അവദ് അല്‍ തുബൈതി ജുമുഅ ഖുതുബക്കും നിസ്‌കാരത്തിനും നേതൃത്വത്തെ നല്‍കി . വിശുദ്ധ മാസത്തിലെ അവസാന ദിനങ്ങള്‍ പ്രാര്‍ത്ഥനകൊണ്ട് ധന്യമാകണമെന്ന് അദ്ദേഹം പറഞ്ഞു

---- facebook comment plugin here -----

Latest