Business
സ്വർണം പവന് 400 രൂപ കുറഞ്ഞു
തിരുവനന്തപുരം | സംസ്ഥാനത്ത് സ്വർണം പവന് 400 രൂപ കുറഞ്ഞു. പവന് 35,040 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം 35,440 രൂപയായിരുന്നു വില. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4,380 രൂപയുമായി.
ആഗോള വിപണിയിലും വിലയിടിവുണ്ടായി. യുഎസ് ട്രഷറി ആദായം രണ്ടാഴ്ചയിലെ ഉയർന്നനിലവാത്തിലേയ്ക്ക് കുതിച്ചതാണ് വിലയെ ബാധിച്ചത്. സ്‌പോട് ഗോൾഡ് വില ഔൺസിന് 1,767.12 ഡോളർ നിലവാരത്തിലെത്തി.
ഏഴാമത്തെ ദിവസവും ദേശീയ വിപണിയിൽ വില കുറഞ്ഞു.







