Kerala
കൊടകര കവര്‍ച്ചാ കേസ് പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ്
തൃശ്ശൂര്‍ | കൊടകര കവര്‍ച്ചാ കേസിലെ ആറ് പ്രതികള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. അലി, സുജീഷ്, രഞ്ജിത്, റഷീദ്, എഡ്വിന്‍, ഷുക്കൂര്‍ എന്നീ പ്രതികള്‍ക്കായാണ് ലുക്ക് ഔട്ട് നോട്ടീസ്. അതേസമയം കൊടകര കവര്‍ച്ചാ കേസില്‍ നഷ്ടപ്പെട്ട പണവും സ്വര്‍ണ്ണവും കണ്ടെടുത്തു. ഒന്‍പതാം പ്രതി ബാബുവിന്റെ വീട്ടില്‍ നിന്നാണ് 23 ലക്ഷം രൂപയും മൂന്ന് പവന്‍ സ്വര്‍ണ്ണവും കണ്ടെടുത്തത്.
23,34,000 രൂപയും മൂന്ന് പവന്റെ സ്വര്‍ണ്ണവും കേരള ബേങ്കില്‍ ആറ് ലക്ഷം രൂപയുടെ ലോണ്‍ തിരിച്ചടച്ച രസീതും കോണത്തുകുന്നിലെ വീട്ടില്‍ നിന്ന് കണ്ടെത്തി. 25 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ് പരാതി.







