Connect with us

Kerala

വാക്‌സിന്‍ ചലഞ്ചുമായി എസ് വൈ എസ്

Published

|

Last Updated

കോഴിക്കോട് | കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ വാക്‌സിന്‍ ചലഞ്ചുമായി എസ് വൈ എസ് രംഗത്ത്. എസ് വൈ എസിന്റെ മുഴുവന്‍ യൂണിറ്റുകളിലെയും പ്രവര്‍ത്തകര്‍ നാളെയും മറ്റന്നാളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ നല്‍കും. കൊവിഡിന്റെ രണ്ടാം തരംഗം കേരളത്തില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കക്ഷിരാഷ്ട്രീയ ഭേദമന്യേ സര്‍ക്കാറിന് സര്‍വ പിന്തുണയും നല്‍കേണ്ട നിര്‍ണായക സന്ദര്‍ഭമാണിത്.

ഒരു കോടി വാക്‌സിന്‍ വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എസ് വൈ എസ് സ്വാഗതം ചെയ്യുന്നു. 1,300 കോടി രൂപ ഇതിനുവേണ്ടി ചെലവ് വരും. നാം കേരളീയര്‍ ഒന്നിച്ചു നിന്നാല്‍ ഈ പ്രതിസന്ധിഘട്ടം സര്‍ക്കാറിന് അതിജീവിക്കാന്‍ കഴിയുമെന്ന് എസ് വൈ എസ് സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. എസ് വൈ എസ് വാക്‌സിന്‍ ചലഞ്ചിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ സഖാഫി സി എം ഡി ആര്‍ എഫിലേക്ക് സംഭാവന നല്‍കി നിര്‍വഹിച്ചു. പ്രാണവായുവിന് വേണ്ടി മനുഷ്യന്‍ നെട്ടോട്ടമോടുമ്പോള്‍ കൊവിഡ് വാക്‌സിന്റെ വില നിര്‍ണയമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വഴങ്ങിക്കൊടുക്കുന്നത് ലജ്ജാകരമാണെന്നും കോടതികളുടെ നിര്‍ണായക ഇടപെടലുകളാണ് രാജ്യത്തിന് പ്രതീക്ഷ നല്‍കുന്നതെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

എ പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, എ മുഹമ്മദ് പറവൂര്‍, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, അബ്ദുസലാം മുസ്‌ലിയാര്‍ ദേവര്‍ശ്ശോല, മുഹമ്മദ് സ്വാദിഖ് സഖാഫി പെരിന്താറ്റിരി, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, റഹ്മതുല്ല സഖാഫി എളമരം, ഇ കെ മുഹമ്മദ് കോയ സഖാഫി, എം പി അബ്ദുല്‍ ജബ്ബാര്‍ സഖാഫി, ബശീര്‍ പുളിക്കൂര്‍, മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, മുഹമ്മദ് ബശീര്‍ പറവന്നൂര്‍, എം എം ഇബ്‌റാഹീം എരുമപ്പെട്ടി, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, സിദ്ദീഖ് സഖാഫി നേമം ചര്‍ച്ചയില്‍ പങ്കെടുത്തു.