Connect with us

Covid19

പതിനെട്ട് വയസുമുതലുള്ളവരുടെ വാക്‌സിന്‍ രജിസ്‌ട്രേഷന് തുടക്കമായി; സാങ്കേതിക തകരാറുള്ളതായി പരാതി

Published

|

Last Updated

തിരുവനന്തപുരം | പതിനെട്ട് വയസ് മുതല്‍ 45 വയസ് വരെയുള്ളവരുടെ കൊവിഡ് വാക്‌സിന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. എന്നാല്‍ രജിസ്‌ട്രേഷനില്‍ സാങ്കേതിക തകരാര്‍ ഉള്ളതായി പരാതി ഉയര്‍ന്നിട്ടുണ്ട്. കോവിന്‍ വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷന് ശ്രമിച്ചവര്‍ക്കാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. പേര് രജിസറ്റര്‍ ചെയ്യാന്‍ ആകുന്നില്ലെന്നാണ് പരാതി. ഈ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വെബ്‌സൈറ്റ് തകരാറിലാണെന്നാണ് കാണിച്ചിരുന്നത്. എന്നാല്‍ തകരാര്‍ പരിഹരിച്ചുവെന്നാണ് അറിയുന്നത്.

രജിസ്റ്റര്‍ ചെയ്യേണ്ടുന്ന വിധം

selfregistration.cowin.gov.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വെബ്‌സൈറ്റിൽ പ്രവേശിക്കുക.

-തുടർന്ന് മൊബൈൽ നമ്പർ നൽകി ‘ഗെറ്റ് ഒടിപി’ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക

-നിങ്ങൾ നൽകിയ മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി നമ്പർ രേഖപ്പെടുത്തി ‘വേരിഫൈ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം.

-തുടർന്ന് നിങ്ങളഉടെ ഏതെങ്കിലുമൊരു തിരിച്ചറിയൽ കാർഡിന്റെ വിവരം രേഖപ്പെടുത്തുക.

-ലിംഗം, ജനിച്ച വർഷം, എന്നിവ നൽകണം.

-‘ആഡ് മോർ ഓപ്ഷൻ’ നൽകി ഒരു മൊബൈൽ നമ്പറിൽ നിന്ന് നാല് പേർക്ക് രജിസ്റ്റർ ചെയ്യാം.

-വാക്‌സിനേഷൻ ഷെഡ്യൂൾ ചെയ്യാനായി പേരിന് നേരെയുള്ള ‘ഷെഡ്യൂൾ’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

-‘ഷെഡ്യൂൾ നൗ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം.

-അതിൽ താമസ സ്ഥലത്തിന്റെ പിൻകോഡ് നൽകുകയോ, ജില്ല തെരഞ്ഞെടുക്കുകയോ ചെയ്യുമ്പോൾ വാക്‌സിനേഷൻ സെന്ററുകളുടെ വിവരം ലഭ്യമാകും.

-തുടർന്ന് തിയതിയും സമയവും നൽകി വാക്‌സിനേഷൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കാം.

വാക്‌സിനേഷൻ സെന്ററിൽ അപ്പോയിൻമെന്റ് സ്ലിപ്പിന്റെ പ്രിന്റ് ഔട്ട് കാണിക്കുകയോ, മൊബൈലിൽ വന്ന മെസേജ് ഹാജരാക്കുകയോ ചെയ്യണം.

Latest