Connect with us

National

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വന്‍ ഭൂചലനം; അസമിലും മേഘാലയയിലും 6.4 തീവ്രത രേഖപ്പെടുത്തി

Published

|

Last Updated

ഗുവാഹത്തി | വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വന്‍ ഭൂചലനം. അസം, മേഘാലയ എന്നിവിടങ്ങളിലാണ് രാവിലെ എട്ടോടെ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. പരിഭ്രാന്തരായ ജനം പലയിടത്തും വീടുവിട്ടിറങ്ങി.

അസമിലെ തേസ്പുരിന് പടിഞ്ഞാറ് 43 കിലോമീറ്റര്‍ മാറിയാണു പ്രഭവകേന്ദ്രം. രാവിലെ 7.51ഓടെയായിരുന്നു ഭൂചലനമെന്നും സീസ്‌മോളജി സെന്റര്‍ വ്യക്തമാക്കി. അസമില്‍ നാശനഷ്ടം ഉണ്ടായതായാണ് വിവരം. ആദ്യ ചലനത്തിനുശേഷം 7.55ന് 4.3 തീവ്രതയുള്ളതും 8.01ന് 4.4 തീവ്രതയുള്ളതുമായ ചലനങ്ങളുണ്ടായി.

തേസ്പുര്‍, ഗുവാഹത്തി തുടങ്ങിയ സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ക്കു കേടുപാടു സംഭവിച്ചു. വടക്കന്‍ ബംഗാളിലും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

Latest