Connect with us

Malappuram

മഅദിന്‍ ബദ്ര് അനുസ്മരണ സംഗമം വ്യാഴാഴ്ച ഓണ്‍ലൈനില്‍

Published

|

Last Updated

മലപ്പുറം | മഅദിന്‍ അക്കാദമിക്ക് കീഴില്‍ വ്യാഴാഴ്ച ബദ്ര്‍ അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം നടക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സയ്യിദ് ശിഹാബുദ്ധീന്‍ അഹ്്ദല്‍ മുത്തനൂര്‍ പരിപാടിക്ക് നേതൃത്വം നല്‍കും. സ്വഫ്‌വാന്‍ സഖാഫി പത്തപ്പിരിയം ബദ്ര് അനുസ്മരണ പ്രഭാഷണം നടത്തും.

കൊവിഡ് മഹാമാരിയില്‍ നിന്നുള്ള മോചനത്തിനായി പ്രത്യേക പ്രാര്‍ത്ഥന നടത്തും. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം അല്‍ ഐദ്രൂസി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട്, ദുല്‍ഫുഖാര്‍ അലി സഖാഫി എന്നിവര്‍ സംബന്ധിക്കും. പരിപാടി വീക്ഷിക്കുന്നതിന്: www.youtube.com/MadinAcademy

Latest